കൂത്തുപറമ്പ്: ചാവശേരി ശ്രീരാഗത്തിൽ കെ. രാജീവ് (53) നിര്യാതനായി. കൂത്തുപറമ്പ് കോഓപ്പറേറ്റീവ് അർബൻ ബാങ്ക് തൊക്കിലങ്ങാടി ശാഖാ ജീവനക്കാരനാണ്. കൈതേരി എടം കല്ലിൽ പുതിയ വീട്ടിൽ പരേതനായ റിട്ട. അദ്ധ്യാപകൻ ഇ.എം. കുഞ്ഞികൃഷ്ണന്റെയും കാവളാൻ വിജയലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ജയശ്രീ (എൽ.ഐ.സി ഏജന്റ്). മക്കൾ: ശ്രുതി, ശ്രീരാഗ്. മരുമകൻ: നീരജ്. സഹോദരങ്ങൾ: രതീഷ്, രാജേഷ്, സജിന, രജിത്ത് കുമാർ (ജ്യോത്സ്യർ), അനീഷ്. സംസ്‌കാരം ഇന്ന് രാവിലെ 9ന് ചാവശേരി പറമ്പിൽ.