കാസർകോട് :സമ്പർക്കത്തിലൂടെ 41 പേരടക്കം കാസർകോട് ജില്ലയിൽ ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത് 56 പേർക്ക് . ഇവരിൽ എട്ട് പേർ വീതം വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 41 പേർക്കാണ് സമ്പർക്കത്തിൽ രോഗം ബാധിച്ചത്. കാസർകോട്, മഞ്ചേശ്വരം താലൂക്ക് പരിധികളിൽ വിവിധ പ്രദേശങ്ങളിലുള്ളവർക്കാണ് സമ്പർക്കം വഴി രോഗം പിടിപെട്ടത്.
മഗളൂരുവുമായി അടുത്ത ബന്ധം പുലർത്തിവരുന്നവരാണ് ഏറെയും. നേരത്തെ രോഗം സ്ഥിരീകരിച്ച പച്ചക്കറി, പഴം, മീൻ വില്പന കടകളിലെ ജീവനക്കാരുമായി ബന്ധം പുലർത്തിയവർക്കാണ് സമ്പർക്കം വഴി രോഗം വന്നത്.
രോഗബാധിതർ ഇവർ
ഒമാനിൽ നിന്നെത്തിയ 43 വയസുള്ള പുല്ലൂർ പെരിയ സ്വദേശി യു .എ .ഇയിൽ നിന്നെത്തിയ 37,25 വയസുള്ള പുല്ലൂർ പെരിയ സ്വദേശി, കുവൈത്തിൽ നിന്നെത്തിയ 37 വയസുള്ള മംഗൽപാടി സ്വദേശി, യു എ ഇ യിൽ നിന്നെത്തിയ 24 വയസുള്ള മഞ്ചേശ്വരം സ്വദേശി, 29 വയസുള്ള മീഞ്ച സ്വദേശി, യു എ ഇയിൽ നിന്നെത്തിയ 47 വയസുള്ള പുല്ലൂർ പെരിയ സ്വദേശി, ബഹ്‌റിനിൽ നിന്നെത്തിയ 48 വയസുള്ള പുല്ലൂർ പെരിയ സ്വദേശി, ജൂലായ് ഒന്നിന് യു എ ഇ ഇയിൽ നിന്നെത്തിയ 23 വയസുള്ള ചെമ്മനാട് സ്വദേശി, കർണ്ണാടകയിൽ നിന്ന് ഈ മാസം നാലിന് എത്തിയ 32 വയസുള്ള മുളിയാർ സ്വദേശി എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പള്ളിക്കര സ്വദേശിയായ 54 കാരി, ചെമ്മനാട് സ്വദേശിയായ 35 കാരൻ, ചെങ്കള സ്വദേശിയായ 29 കാരൻ, കുമ്പള സ്വദേശികളായ 32 കാരൻ, രണ്ടു വയസുള്ള പെൺകുട്ടി, 26 വയസുള്ള യുവതി, മൊഗ്രാൽ പുത്തൂർ സ്വദേശിയായ 32 കാരൻ, ചെങ്കള സ്വദേശിയായ 38 കാരൻ, മംഗളൂരുവിൽ നിന്നെത്തിയ ചെങ്കള സ്വദേശികളായ 52, 36 വയസുള്ള പുരുഷന്മാർ, മൊഗ്രാൽ പുത്തൂർ സ്വദേശികളായ 22 കാരൻ, മധൂർ പഞ്ചായത്തിലെ 2,8,7 വയസുള്ള പെൺകുട്ടികൾ, 29,28,30 വയസുകളുള്ള യുവതികൾ, 3, 9 വയസുകളുള്ള ആൺകുട്ടികൾ, പനത്തടി സ്വദേശിയായ 69 കാരൻ, മഞ്ചേശ്വരം സ്വദേശികളായ 52,50,33 വയസുകളുള്ള പുരുഷന്മാർ, 42 വയസുള്ള സ്ത്രീ, മുളിയാർ പഞ്ചായത്ത് സ്വദേശികളായ 64 കാരൻ, 56 വയസുള്ള സ്ത്രീ, ചെങ്കള സ്വദേശികളായ 9,3 വയസുള്ള കുട്ടികൾ, മുളിയാർ പഞ്ചായത്തിലെ 32,20,40 വയസുള്ള യുവതികൾ, 10,4,14 വയസുള്ള കുട്ടികൾ, കാസർകോട് ടൗണിലെ 18 കാരൻ, ചെങ്കളയിലെ 49 കാരൻ, മധൂരിലെ 28 വയസുള്ള രണ്ടുപേർ, ചെങ്കളയിലെ 41,52 വയസുള്ള പുരുഷന്മാർ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
56 കാസർകോട്
41സമ്പർക്കം
11 കുട്ടികൾ
ആകെ
രോഗം ബാധിച്ചത് 641
ഭേദമായത് 434
ചികിത്സയിൽ 214
നിരീക്ഷണത്തിൽ 6513
മരണം 1