കാസർകോട്: സ്വർണക്കടത്ത് ഇടപാടിലെ രാജ്യാന്തര ബന്ധവും രാഷ്ട്രീയ ബന്ധവും പുറത്തു കൊണ്ടുവരുമെന്ന് ബി.ജെ.പി ദേശീയാദ്ധ്യക്ഷൻ ജെ.പി. നദ്ദ. കള്ളനെ സ്വന്തം കൈപ്പിടിയിലിരുത്തിയാണ് ചിലർ മറ്റുള്ളവരോട് തെരയാൻ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി കാസർകോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം ഡൽഹിയിൽ നിന്നും വെർച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തോടും മലയാളികളോടും ഏറ്റവും അടുപ്പവും കരുതലും കാണിക്കുന്ന സർക്കാരാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരെന്നും അദ്ദേഹം പറഞ്ഞു.