കാസർകോട് : ബി.ജെ.പി കാസർകോട് ജില്ലാകമ്മിറ്റി ഓഫീസ് ദേശീയപ്രസിഡന്റ് ജെ.പി നദ്ദ വെർച്വൽ റാലിയായി ഡൽഹിയിൽ നിന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു..വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, അഖിലേന്ത്യാ സംഘടനാ ജന.സെക്രട്ടറി ബി.എൽ.സന്തോഷ്, ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, ദേശീയ സമിതിയംഗം സി.കെ.പത്മനാഭൻ, സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, സംസ്ഥാന സമിതിയംഗങ്ങളായ പി.സുരേഷ് കുമാർ ഷെട്ടി, എം.സഞ്ജീവ ഷെട്ടി എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.വേലായുധൻ സ്വാഗതവും, സുധാമ ഗോസാഡ നന്ദിയും പറഞ്ഞു.

പടം ..ബി ജെ പി കാസർകോട് ജില്ലാ കമ്മറ്റി ഓഫീസ് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഉദ്‌ഘാടനം ചെയ്യുന്നു ( പടം മെയിലിൽ )