കാസർകോട്: . ഇന്നലെ രോഗം സ്ഥിരീകരിച്ച പാലക്കാടിനും (59) ആലപ്പുഴക്കും (57) തൊട്ടടുത്താണ് 56 പേരുടെ രോഗം സ്ഥിരീകരിച്ച കാസർകോടിന്റെ സ്ഥാനം. . ഇതാദ്യമായി 41 പേർക്ക് സമ്പർക്കത്തിൽ രോഗം ബാധിക്കാനിടയായ സാഹചര്യത്തെ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആശങ്കയോടെയാണ് കാണുന്നത്

നിർഭാഗ്യവശാൽ ഇന്നലെയാണ് ഏറ്റവും കൂടുതൽ സമ്പർക്ക രോഗികൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സമ്പർക്ക രോഗികളിൽ കൂടുതൽ പേരും വ്യാപാരസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. കൊവിഡ് 19 സ്ഥിരീകരിച്ചവരിൽ എട്ടുപേർ രോഗ ഉറവിടം അറിയാത്തവരവായി ഉൾപ്പെട്ടിട്ടുള്ളതാണ് വലിയ ആശങ്ക ഉണ്ടാക്കുന്നത്. . അടുത്ത രണ്ടുദിവസങ്ങൾ നിർണ്ണായകമാകും എന്നും പറയുന്നു.

കഴിഞ്ഞ മെയ് 27 മുതൽ 35 ദിവസം ഒരു സമ്പർക്ക രോഗി പോലും ഇല്ലാതെ ചരിത്രത്തിലിടം നേടിയ ജില്ലയാണ് കാസർകോട്. അതിർത്തി വഴി കൊവിഡ്19 ജാഗ്രത വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ കടന്നു വരുന്നവരെ കണ്ടെത്തുന്നതിനും അത്തരം തെറ്റായ കാര്യങ്ങൾ പ്രതിരോധിക്കുന്നതിനും ഉത്തരവാദിത്വപ്പെട്ടവർ മുന്നിട്ടിറങ്ങേണ്ടതാണ്. അനാവശ്യ യാത്രകളും കൂട്ടം കൂടലും നിർബന്ധമായും ഒഴിവാക്കിയില്ലെങ്കിൽ വീണ്ടും ജില്ല ലോക്ഡൗണിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് സ്ഥിതിഗതികൾ സൂചിപ്പിക്കുന്നത്.

ബൈറ്റ്

ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്ന നിബന്ധനകൾ എല്ലാവരും പാലിക്കണം. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് മാറാതിരിക്കാൻ മുൻകാലങ്ങളിൽ നൽകിയ നല്ല രീതിയിലുള്ള സഹകരണം വീണ്ടും അഭ്യർത്ഥിക്കുന്നു

ഡോ ഡി സജിത് ബാബു,(കാസർകോട് ജില്ലാ കളക്ടർ)