കണ്ണൂർ:ജില്ലയിൽ 17പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ മൂന്നുപേർ വിദേശ രാജ്യങ്ങളിൽ നിന്നും 12പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഡി.എസ്.സി, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരാണ് രണ്ടുപേർ.വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 19 കണ്ണൂർ സ്വദേശികൾ ഇന്നലെ രോഗമുക്തരായി.
ജൂൺ 24ന് മസ്‌കറ്റിൽ നിന്നെത്തിയ 24കാരനായ മുണ്ടേരി സ്വദേശി , ജൂലായ് രണ്ടിന് കുവൈറ്റിൽ നിന്ന് എത്തിയ തലശ്ശേരി സ്വദേശിയായ 43കാരൻ, കരിപ്പൂർ വിമാനത്താവളം വഴി 11ന് റിയാദിൽ നിന്ന് എസ്യു 3736 വിമാനത്തിലെത്തിയ കുറ്റിയാട്ടൂർ സ്വദേശിയായ 52കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.
ബാംഗ്ലൂരിൽ നിന്ന് ജൂൺ 28ന് കണ്ണൂരിലെത്തിയ മുണ്ടേരി സ്വദേശിയായ 21കാരി, 30ന് മംഗളലക്ഷദ്വീപ് ട്രെയിനിലെത്തിയ മുണ്ടേരി സ്വദേശിയായ 33കാരൻ,റോഡ് മാർഗം ജൂലായ് രണ്ടിന് എത്തിയ പെരളശ്ശേരി സ്വദേശിയായ 49കാരൻ, നാലിന് എത്തിയ ചൊക്ലി സ്വദേശിയായ 58കാരൻ, ജൂൺ അഞ്ചിന് എത്തിയ തൃപ്പങ്ങോട്ടൂർ സ്വദേശികളായ 34കാരനും മൂന്ന് വയസുകാരിയും ന്യൂമാഹി സ്വദേശി 45കാരനും, ജൂലായ് ആറിന് എത്തിയ പാനൂർ സ്വദേശികളായ 14കാരൻ, 18കാരൻ, ജൂലായ് ഏഴിന് എത്തിയ ഇരിട്ടി സ്വദേശിയായ 37കാരൻ, തളിപ്പറമ്പ് സ്വദേശിയായ 31കാരൻ, ജൂലായ് ഒന്നിന് ഹൈദരാബാദിൽ നിന്ന് എത്തിയ വേങ്ങാട് സ്വദേശിയായ 49കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ.രോഗബാധ സ്ഥിരീകരിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ മൈസൂർ സ്വദേശിയും ഡി.എസ്.സി ഉദ്യോഗസ്ഥൻ ആലപ്പുഴ സ്വദേശിയുമാണ്.

ആകെ 704

ഭേദമായത് 395

നിരീക്ഷണത്തിൽ 24833

സാമ്പിൾ​ : 18542

ഫലം വന്നത് 17692

നെഗറ്റീവ് 16520

ലഭിക്കാനുള്ളത് 532