കണ്ണൂർ : കേന്ദ്രീയ വിദ്യാലയം കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായി ഏറ്റെടുത്ത് ജില്ലാ കളക്ടർ ടി വി സുഭാഷ് ഉത്തരവിറക്കി. കൺടോൺമെന്റ് ഏരിയയിൽ കൊവിഡ്‌ പോസിറ്റീവ്‌ കേസുകൾ നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സൈനിക ആശുപത്രിയിലെ സംവിധാനങ്ങൾ മതിയാകാതെ വന്നതിനെ തുടർന്നാണ് ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകൾ പ്രകാരം ജില്ലാ കളക്ടറുടെ നടപടി. സൈനിക ആശുപത്രിയുമായി ചേർന്നാണ്‌കേന്ദ്രീയ വിദ്യാലയത്തിൽ ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പ്രവർത്തിക്കുക. ഇവിടേക്ക് ആവശ്യമായ സംവിധാനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കുന്നതിന് ഡി.എസ്.സി കമാന്റ‌‌ഡിനെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി. മിലിറ്ററി ആശുപത്രിയുടെ നിലവിൽ പ്രവർത്തന രഹിതമായി കിടക്കുന്നബ്ലോക്ക് പ്രവർത്തന സജ്ജമാക്കാനും അദ്ദേഹത്തിന് നിർദ്ദേശം നൽകി.