കണ്ണൂർ: ഹോം ക്വാറന്റൈനിൽ കഴിയുന്ന അഞ്ചാം മൈൽ സ്വദേശികളുടെ വീട്ടിൽ പാമ്പ് കയറിയത് പരിഭ്രാന്തി പരത്തി. ഇന്നലെ പുലർച്ചെയായിരുന്നു പാമ്പ് കയറിയത്. പുറത്തുള്ളവർക്ക് വീട്ടിൽ കയറാൻ സാധിക്കാത്തതിനാൽ സഹായത്തിന് ഇവർ കതീരൂർ പൊലീസിൽ വിളിക്കുകയായിരുന്നു. പ്രദേശത്തെ ബൈക്ക് പട്രോളിംഗ് ബീറ്റ് ഓഫീസറായ സി.പി.ഒ ബിജേഷ് തെക്കുമ്പാട് പി.പി.ഇ കിറ്റ് ധരിച്ച് പാമ്പിനെ സാഹസികമായി പുറത്തെടുത്ത് അടുത്തുള്ള കാട്ടിൽ തുറന്നു വിടുകയായിരുന്നു. കതിരൂർ സ്റ്റേഷൻ സി.പി.ഒ രജീഷ് പന്തക്കലും പന്തക്കൽ സ്വദേശിയായ ബിജുവും സഹായത്തിന് ഉണ്ടായിരുന്നു.