നീലേശ്വരം: നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരസഭ കാര്യാലയം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. കഴിഞ്ഞ 9 നാണ് ആരോഗ്യ വിഭാഗം ജീവനക്കാരൻ മറ്റുള്ളവരോടൊപ്പം കൊവിഡ് പരിശോധിച്ചത്. ഇന്നലെ പരിശോധന ഫലം കിട്ടിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ ക്വാറന്റൈയിനിൽ പ്രവേശിപ്പിച്ചു.
കൂടാതെ ഇയാളുമായി ഏതെങ്കിലും തരത്തിലുള്ള സമ്പർക്കം കണക്കിലെടുത്ത് നഗരസഭയിലെ മറ്റ് ജീവനക്കാരും ചെയർമാനടക്കം 32 കൗൺസിലർമാരും ക്വാറന്റെയിനിൽ പ്രവേശിക്കാൻ തീരുമാനിച്ചു.