കാസർകോട്: നീലേശ്വരം നഗരസഭയിലെ ആരോഗ്യ പ്രവർത്തകനടക്കം ജില്ലയിൽ ഇന്നലെ ഒമ്പത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ഡി.എം.ഒ ഡോ. എ.വി. രാംദാസ് അറിയിച്ചു.
ജൂൺ 24 ന് ഖത്തറിൽ നിന്ന് വന്ന 58 വയസുള്ള കുമ്പള സ്വദേശി, 27 ന് ദുബായിൽ നിന്നുവന്ന 30 വയസുള്ള മൊഗ്രാൽപുത്തൂർ സ്വദേശി, 21 ന് വന്ന 34 വയസുള്ള ചെമ്മനാട് സ്വദേശി, ജൂലായ് ഒന്നിന് വന്ന 22 വയസുള്ള കാസർകോട് സ്വദേശി, 26 ന് വന്ന 35 വയസുള്ള മുളിയാർ സ്വദേശി, 24 ന് ഒമാനിൽ നിന്ന് വന്ന 28 വയസുള്ള കാസർകോട് സ്വദേശി, 25 ന് സൗദിയിൽ നിന്നു വന്ന 21 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശിനി, ഏഴിന് ബംഗളൂരുവിൽ നിന്നെത്തിയ 35 വയസുള്ള കുമ്പള സ്വദേശി, നീലേശ്വരം നഗരസഭയിലെ ആരോഗ്യ പ്രവർത്തകനായ 54 വയസുള്ള കരിവെള്ളൂർ സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗമുക്തി നേടിയവർ
25 വയസുള്ള കാഞ്ഞങ്ങാട് സ്വദേശിനി, കാഞ്ഞങ്ങാട്ടെ നാലു വയസുള്ള രണ്ട് ആൺകുട്ടികൾ, 30 വയസുള്ള ബേഡഡുക്ക സ്വദേശി, 25 വയസുള്ള പള്ളിക്കര സ്വദേശി, 26 വയസുള്ള കുമ്പള സ്വദേശി, 40 വയസുള്ള മീഞ്ച സ്വദേശി, 27 വയസുള്ള നീലേശ്വരം സ്വദേശി, 31 വയസുള്ള അജാനൂർ സ്വദേശി.
നിരീക്ഷണത്തിൽ 6355 പേർ