കാസർകോട്: കച്ചവട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും മാസ്‌കും കൈയുറയും ധരിക്കണം. ഇത് ലംഘിച്ചാൽ കടകൾ ഏഴ് ദിവസത്തേയ്ക്ക് അടപ്പിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായി ജില്ലാകളക്ടർ പറഞ്ഞു. പിന്നീട് അണുവിമുക്തമാക്കിയതിനു ശേഷം മാത്രമേ കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു.

കടകൾക്ക് മുന്നിൽ ആളുകൾ കൂട്ടം കൂടുന്നത് തടയാൻ കടയുടമകൾ ശ്രദ്ധിക്കണം. സമ്പർക്ക രോഗികളിൽ കൂടുതൽ പേരും വ്യാപാരസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരായതിനാലാണ് ഈ നിയന്ത്രണം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് സാധനങ്ങളുമായി വന്ന ലോറികളിലെത്തിയ ആളുകളിൽ നിന്നാണ് രോഗം പർന്നിട്ടുള്ളത്. ഇതരസംസ്ഥാന ലോറികൾക്ക് ഇതിനകം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.