10 പേർക്ക് സമ്പർക്കം വഴി
17 പേർക്ക് രോഗമുക്തി

കണ്ണൂർ: ജില്ലയിൽ 44 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇവരിൽ ഒമ്പത് പേർ വിദേശത്ത് നിന്നും 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 10 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. നാലുപേർ അഗ്നിശമനസേനാംഗങ്ങളും 10 പേർ ഡി.എസ്.സി ഉദ്യോഗസ്ഥരുമാണ്.
ജൂൺ 16 ന് കുവൈറ്റിൽ നിന്നെത്തിയ കോട്ടയം മലബാർ സ്വദേശി 35കാരൻ, 24ന് ഒമാനിൽ നിന്നെത്തിയ മാങ്ങാട്ടിടം സ്വദേശി 53കാരൻ, 27ന് ഖത്തറിൽ നിന്നെത്തിയ പാട്യം സ്വദേശി 23കാരൻ, ജൂലൈ മൂന്നിന് ദമാമിൽ നിന്നെത്തിയ മട്ടന്നൂർ സ്വദേശി 35കാരി, ഏഴിന് റിയാദിൽ നിന്നെത്തിയ മൊകേരി സ്വദേശി 50കാരൻ, 21ന് ദുബായിൽ നിന്നെത്തിയ മൊകേരി സ്വദേശി 31കാരൻ, ഒന്നിന് ഷാർജയിൽ നിന്നെത്തിയ പന്ന്യന്നൂർ സ്വദേശി 39കാരൻ, നാലിന് റിയാദിൽ നിന്നെത്തിയ കേളകം സ്വദേശി 36കാരി, ഒന്നിന് ഷാർജയിൽ നിന്നെത്തിയ ചേലോറ സ്വദേശി 38കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.
28ന് കർണ്ണാടകയിൽ നിന്നെത്തിയ തലശ്ശേരി സ്വദേശി 31കാരൻ, ഡൽഹിയിൽ നിന്നെത്തിയ തില്ലങ്കേരി സ്വദേശി 34കാരൻ, മൂന്നിന് മുംബൈയിൽ നിന്നെത്തിയ രാമന്തളി സ്വദേശി 42കാരൻ, എട്ടിന് തിരുനെൽവേലിയിൽ നിന്നെത്തിയ കടമ്പൂർ സ്വദേശികളായ 61കാരൻ, 64കാരൻ, 10ന് ഗുജറാത്തിൽ നിന്നെത്തിയ കോളയാട് സ്വദേശികളായ 47കാരി, 23കാരി, 18കാരി, ഒമ്പത് വയസുകാരി, ബെംഗളൂരുവിൽ നിന്നെത്തിയ കോട്ടയം മലബാർ സ്വദേശി 34കാരൻ, മുണ്ടേരി സ്വദേശി 19കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ.
കുന്നോത്തുപറമ്പ് സ്വദേശികളായ 43കാരി, കഴിഞ്ഞദിവസം മരിച്ച 63കാരി, ചൊക്ലി സ്വദേശികളായ 52കാരി, 22കാരൻ, പാനൂർ സ്വദേശികളായ 48കാരൻ, 13കാരി, 18കാരൻ, 40കാരി, 31കാരി, 24കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.
കോളയാട് സ്വദേശി 42കാരൻ, ചിറ്റാരിപ്പറമ്പ് സ്വദേശി 32കാരൻ, അഞ്ചരക്കണ്ടി സ്വദേശി 32കാരൻ, കൂത്തുപറമ്പ് സ്വദേശി 45കാരൻ എന്നിവരാണ് അഗ്നിശമന സേനാംഗങ്ങൾ.
ഹിമാചൽ പ്രദേശ് സ്വദേശി 41കാരൻ, ഹരിയാന സ്വദേശി 41കാരൻ, നേപ്പാൾ സ്വദേശികളായ 38കാരൻ, 37കാരൻ, ജമ്മു കശ്മീർ സ്വദേശികളായ 44കാരൻ, 39കാരൻ, ഉത്തർ പ്രദേശ് സ്വദേശി 37കാരൻ, ബീഹാർ സ്വദേശികളായ 45കാരൻ, 42കാരൻ, 44കാരൻ എന്നിവരാണ് ഡി.എസ്.സിയിൽ രോഗബാധ സ്ഥിരീകരിച്ചവർ.


രോഗമുക്തി നേടിയവർ

കരിവള്ളൂർ സ്വദേശികളായ 27കാരി, ഏഴ് വയസുകാരി, കണ്ണൂർ സ്വദേശി 35കാരൻ, മട്ടന്നൂർ സ്വദേശി 55കാരൻ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരായ 25കാരൻ, 24കാരൻ, പിണറായി സ്വദേശി 38കാരൻ, 53കാരൻ, പാനൂർ സ്വദേശി 34കാരൻ, കണ്ണൂർ സ്വദേശി 37കാരൻ, പെരളശ്ശേരി സ്വദേശി 42കാരൻ, കൊളച്ചേരി സ്വദേശികളായ 30കാരൻ, 27കാരി, 65കാരൻ, കുറ്റ്യാട്ടൂർ സ്വദേശി 35കാരൻ, ഏഴോം സ്വദേശി 43കാരൻ, ശ്രീകണ്ഠാപുരം സ്വദേശി ഒമ്പത് മാസം പ്രായമുള്ള ആൺകുട്ടി എന്നിവരാണ് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടത്.


16622 നെഗറ്റീവ്
ജില്ലയിൽ നിന്ന് ഇതുവരെ 18683 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 17833 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 16622 എണ്ണം നെഗറ്റീവാണ്. 850 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

രോഗബാധിർ 748

ഭേദമായവർ 412

നിരീക്ഷണത്തിൽ 24806