ayisha

പാനൂർ(കണ്ണൂർ): കഴിഞ്ഞ ദിവസം മരിച്ച കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആയിഷ ഹജ്ജുമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിരീക്ഷണത്തിൽ കഴിയവെ പരിയാരം മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം. ഏറെ കാലമായി അർബുദ ചികിത്സയിലായിരുന്നു കൊവിഡ് നിരീക്ഷണത്തിലായതിനാൽ പ്രോട്ടോക്കാൾ പാലിച്ചാണ് സംസ്കാരം നടത്തിയത്. വ്യവസായ പ്രമുഖനും മുസ്ലീം ലീഗ് ജില്ലാ കൗൺസിലറുമായ പി.ഒ. ഇബ്രാഹിം ഹാജിയുടെ ഭാര്യയാണ്. ഇബ്രാഹിം ഹാജി കോവിഡ് ബാധിച്ച് ചികിത്സയിലാണ്.