കൂത്തുപറമ്പ്:കോളയാട് പഞ്ചായത്ത് പ്രസിഡന്റും മുൻപ്രസിഡന്റും ഉൾപ്പെടെ ക്വാറന്റയിനിലായി. കോളയാട് പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ക്വാറന്റയിനിലായത്. കോളയാട് ടൗൺ, പുന്നപ്പാലം, നെടുംപൊയിൽ, പെരുന്തോടി ടൗൺ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടച്ചിടാനും തീരുമാനിച്ചു. പഞ്ചായത്ത് ഓഫീസിൽ ചേർന്ന കൊവിഡ് അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ജനപ്രതിനിധികൾ,പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.