നീലേശ്വരം: നഗരസഭയിലെ കൊവിഡ് ബാധിച്ച ജീവനക്കാരനുമായി ബന്ധപ്പെട്ട 120 പേരുടെ പരിശോധന ഫലം നെഗറ്റീവ്. നഗരസഭ ചെയർമാൻ, കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ, ജീവനക്കാർ എന്നിവരുടെ പരിശോധനയാണ് നെഗറ്റീവായത്. എങ്കിലും സമൂഹ സുരക്ഷ മാനിച്ച് ചെയർമാൻ, കൗൺസിലർമാർ എന്നിവർ നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസമാണ് നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്.