കണ്ണൂർ:ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മതിയായ ചികിത്സാ സൗകര്യം ഒരുക്കുന്നതിന് അഞ്ച് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജമാക്കി

. 800 ഓളം പേരെ ചികിത്സിക്കാനുള്ള സംവിധാനങ്ങളാണ് ഇവിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്.വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പേർ ജില്ലയിൽ തിരികെ എത്തുന്നതോടെ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിലവിലെ ആശുപത്രികൾക്ക് പുറമെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ തയ്യാറാക്കിയത്. ജില്ലാ ആശുപത്രി, നാഷണൽ ഹെൽത്ത് മിഷൻ, ആയുർവേദ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ ഡോക്ടർമാരാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ സേവനം അനുഷ്ഠിക്കുന്നത്..

കാറ്റഗറി എ വിഭാഗം
നേരിയ രോഗലക്ഷണം പ്രകടമാക്കുന്ന കാറ്റഗറി എ വിഭാഗത്തിൽപ്പെടുന്ന കൊവിഡ് രോഗികൾ, രോഗലക്ഷണം ഇല്ലാതെ പോസിറ്റീവായ രോഗികൾ എന്നിവരെയാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ പ്രവേശിപ്പിക്കുന്നത്. രോഗലക്ഷണങ്ങൾ കൂടുതൽ പ്രകടിപ്പിക്കുന്നവരെ ആവശ്യമെങ്കിൽ ആശുപത്രികളിലേക്ക് മാറ്റും. കൊവിഡ് ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ രോഗലക്ഷണം കുറയുന്ന മുറയ്ക്ക് അവരെ ഫസ്റ്റ് ലൈൻ സെന്ററുകളിലേക്ക് മാറ്റുകയും ചെയ്യും.

ട്രീറ്റ് മെന്റ് സെന്ററുകൾ

പരിയാരം ആയുർവേദ കോളേജ്

കണ്ണൂർ സ്‌പോർട്സ് സ്‌കൂൾ ഹോസ്റ്റൽ,

പാലയാട് ഡയറ്റ് ഹോസ്റ്റൽ

അഞ്ചരക്കണ്ടി എം.ഐ.ടി എൻജിനീയറിംഗ് കോളേജ്

കണ്ണൂർ കേന്ദ്രീയ വിദ്യാലയ