കാസർകോട് :കൊവിഡ് 19 വ്യാപന നിയന്ത്രണത്തിനായി പച്ചക്കറി വാഹനങ്ങൾക്കായി ഏർപെടുത്തിയ പാസ് എടുക്കാതെ പച്ചക്കറിയുമായി വന്ന രണ്ട് കർണാടക വാഹനങ്ങൾ ആർ.ടി.ഒ യുടെ പിടിയിലായി. ഇന്നലെ രാവിലെ എട്ട് മണിയോടെ പടോളിംഗിനിടെ അണങ്കൂരിൽ നിന്നും കാസർകോട് ടൗണിൽ വച്ചുമാണ് വാഹനങ്ങൾ പിടിയിലായത് . എ.എം വി ഐ മാരായ എം.വി പ്രഭാകരൻ, ഐ ജി ജയരാജ് തിലക്, എ.സുരേഷ് എന്നിവരാണ് പട്രോളിംഗിലുണ്ടായിരുന്നത്. വാഹനം കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്ക് കൈമാറി