കാസർകോട് : കാസർകോട് ജില്ലയിൽ ഇന്നലെ 44 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 20 പേർക്കാണ് രോഗം ബാധിച്ചത്. രോഗബാധിതരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒമ്പത് പേരും വിദേശത്ത് നിന്നെത്തിയ 15 പേരും ഉൾപെടുന്നു. ഒരാളുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.
മഞ്ചേശ്വരത്തെ 42 വയസുള്ള പുരുഷൻ ( ഇന്നലെ പോസിറ്റീവായ ആളുടെ സമ്പർക്കം),62 കാരൻ ( ഇന്നലെ രോഗം സ്ഥിരീകരിച്ച 35 കാരന്റെ പിതാവ്) മീഞ്ചയിലെ 62 കാരി, 32 വയസുകാരൻ( ഇന്നലെ പോസിറ്റീവായ ആളുടെ സമ്പർക്കം) ചെങ്കളയിലെ 26 വയസുകാരി (ജൂലായ് 12 ന് പോസിറ്റീവായ ആളുടെ ഭാര്യ), 62, 29 വയസുള്ള സ്ത്രീകൾ ( ഇന്നലെ പോസിറ്റീവായ ആളുടെ സമ്പർക്കം), 32,16 ,34,37 വയസുള്ള പുരുഷന്മാർ (ജൂലായ് 12 ന് പോസിറ്റീവായ ആളുടെ സമ്പർക്കം), 75 കാരൻ (ജൂലായ് 10 ന് പോസിറ്റീവായ ആളുടെ സമ്പർക്കം) ചെമ്മനാട് സ്വദേശിയായ 26 കാരി (ജൂലായ് 10 ന് പോസിറ്റീവായ ആളുടെ ഭാര്യ),54 കാരൻ (ജൂലായ് 12 ന് പോസിറ്റീവായ ആളുടെ സമ്പർക്കം) മധുരിലെ 26 കാരി, 26,35 വയസുള്ള പുരുഷന്മാർ (എല്ലാവരും ജൂലായ് 12 ന് പോസിറ്റീവായ ആളുടെ സമ്പർക്കം) കാസർകോട് 48 വയസുള്ള രണ്ട് പുരുഷന്മാർ ( ഒരാളുടെ ഉറവിടം ലഭ്യമല്ല, ഒരാൾക്ക് ജൂലായ് 12 ന് പോസിറ്റീവായ ആളുടെ സമ്പർക്കം) മൊഗ്രാൽപുത്തൂരിലെ 23 വയസുള്ള സ്ത്രീ (ജൂലായ് 12 ന് പോസിറ്റീവായ ആളുടെ സമ്പർക്കം) വിദേശത്ത് നിന്ന് വന്നവർ: ജൂൺ 21 ന് വന്ന ചെമ്മനാട്ടെ 45 വയസുകാരൻ, 26 ന് വന്ന പള്ളിക്കരയിലെ 33 വയസുകാരൻ, 27 ന് വന്ന കാറഡുക്കയിലെ 58 വയസുകാരൻ ( എല്ലാവരും ഷാർജയിൽ നിന്ന് വന്നവർ), ജൂൺ 29 ന് വന്ന മടിക്കൈയിലെ 35 വയസുകാരൻ, 30 ന് വന്ന കാസർകോട് നഗസരഭയിലെ 48 വയസുകാരൻ(ഇരുവരും ഖത്തർ), 29 ന് വന്ന ചെമ്മനാട്ടെ 32 വയസുകാരൻ, 27 ന് വന്ന ബദിയഡുക്കയിലെ 29 വയസുകാരൻ, ജൂലായ് ഒന്നിന് വന്ന കാഞ്ഞങ്ങാട് നഗരസഭയിലെ 28 വയസുകാരൻ, ജൂൺ 27 ന് വന്ന പള്ളിക്കരയിലെ 29 വയസുകാരൻ, അജാനൂരിലെ 35 വയസുകാരൻ, 20 ന് വന്ന കാറഡുക്കയിലെ 40 വയസുകാരൻ, 27 ന് വന്ന കാസർകോട് നഗസരഭയിലെ 33,26 വയസുള്ള പുരുഷന്മാർ (എല്ലാവരും ദുബായ്), 19 ന് വന്ന പടന്നയിലെ 40 വയസുകാരൻ( കുവൈത്ത്), 30 ന് വന്ന വലിയപറമ്പയിലെ 52 വയസുകാരൻ (സൗദി) ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ: ജൂലായ് ഒന്നിന് വന്ന ചെങ്കളയിലെ 27 വയസുകാരൻ, ആറിന് കാറിൽ വന്ന മഞ്ചേശ്വരത്തെ 35 വയസുകാരൻ, ജൂൺ 27 ന് കാറിൽ വന്ന ഉദുമയിലെ മൂന്ന്, ആറ് വീതം വയസുള്ള പെൺകുട്ടികൾ, 31 വയസുള്ള പുരുഷൻ (എല്ലാവരും മംഗളൂരു, ഒരേ കുടുംബം)) ജൂലായ് നാലിന് കാറിൽ വന്ന ചെമ്മനാട്ടെ 38 വയസുള്ള പുരുഷൻ, ജൂലായ് ആറിന് വന്ന കുമ്പളയിലെ 55 വയസുകാരൻ, ജൂലായ് ഏഴിന് കാറിൽ വന്ന മൊഗ്രാൽപുത്തൂരിലെ 36 വയസുകാരൻ (ഇരുവരും കർണ്ണാടകയിൽ നിന്ന് വന്നവർ), ജൂൺ 29 ന് ഹൈദരബാദിൽ നിന്ന് വിമാനത്തിൽ വന്ന കാസർകോട് നഗരസഭയിലെ 30 വയസുകാരൻ.
നിരീക്ഷണത്തിൽ
6317
വീടുകളിൽ 5535
സ്ഥാപന നീരിക്ഷണത്തിൽ 388