കണ്ണൂർ :പുതുതായി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ജില്ലയിലെ എട്ടു തദ്ദേശ സ്വയംഭരണ വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.
കരിവെള്ളൂർ പെരളം 4, അഞ്ചരക്കണ്ടി 1, കോട്ടയം മലബാർ 8, വേങ്ങാട് 1, കണ്ണപുരം 8, തലശ്ശേരി 1 എന്നീ വാർഡുകളാണ് പുതുതായി കണ്ടെയിൻമെന്റ് സോണുകളായത്.സമ്പർക്കം മൂലം രോഗബാധയുണ്ടായ കൂത്തുപറമ്പ് 13, തലശ്ശേരി 23 വാർഡുകൾ പൂർണമായി അടച്ചിടാനും ജില്ലാ കളക്ടർ ഉത്തരവിട്ടു.