കണ്ണൂർ: പുതുതായി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ജില്ലയിലെ എട്ടു തദ്ദേശ സ്വയംഭരണ വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. കരിവെള്ളൂർ പെരളം 4, അഞ്ചരക്കണ്ടി 1, കോട്ടയം മലബാർ 8, വേങ്ങാട് 1, കണ്ണപുരം 8, തലശ്ശേരി 1 എന്നീ വാർഡുകളാണ് പുതുതായി കണ്ടെയിൻമെന്റ് സോണുകളായത്. ഇവിടങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർക്കാണ് കൊവിഡ് ബാധയെന്നതിനാൽ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിൻമെന്റ് സോണുകളാക്കുക. ഇതിനു പുറമെ സമ്പർക്കം മൂലം രോഗബാധയുണ്ടായ കൂത്തുപറമ്പ് 13, തലശ്ശേരി 23 വാർഡുകൾ പൂർണമായി അടച്ചിടാനും ജില്ലാ കലക്ടർ ഉത്തരവിട്ടു.