കണ്ണൂർ: ജിക്ക കുടിവെള്ള പദ്ധതി നടത്തിപ്പ് പുറംകരാർ നൽകാൻ ക്ഷണിച്ച ടെൻഡർ നടപടി ഉപേക്ഷിക്കുക, എല്ലാ നിയമനങ്ങളും വ്യവസ്ഥാപിതമായ രീതിയിൽ നടത്തുക എന്നീ ആവശ്യങ്ങൾക്ക് ഉന്നയിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ നടത്തിവരുന്ന പ്രക്ഷോഭ സമരത്തിന്റെ രണ്ടാം ഘട്ടം 21ന് ആരംഭിക്കും. 21 മുതൽ 27 വരെ വാട്ട‌ർ അതോറിറ്റി സർക്കിൾ ഓഫീസിന് മുന്നിൽ ജീവനക്കാർ "സംരക്ഷണ കാവൽ" നടത്തും. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണി മുതൽ 3 മണി വരെ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടക്കുന്ന സമരത്തിൽ വിവിധ സർവ്വീസ് സംഘടനാ നേതാക്കൾ പങ്കെടുക്കും. സമര പ്രഖ്യാപന നോട്ടീസ് നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി. രമണി,ജില്ലാ സെക്രട്ടറി എം. ശ്രീധരൻ എം.വി. സഹദേവൻ ,കെ. രാജീവൻ ,ആർ.കെ. റീജ എന്നിവർ പങ്കെടുത്തു.