തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണമടക്കം 64 ലക്ഷത്തോളം രൂപയുടെ വികസന പദ്ധതിക്ക് ടെൻഡർ നടപടിയായി. ഗ്രാമീണ റോഡുകളുടെ നവീകരണം, ടാറിംഗ്‌, ഡ്രൈനേജ് നിർമ്മാണം, അങ്കണവാടികളുടെ നവീകരണം തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുക. 2020-21 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് വിനിയോഗിക്കുക.

എടാട്ടുമ്മൽ - കളരിക്കൽ റോഡ്, മണിയനൊടി-ബദർപള്ളി റോഡ്, കൊയോങ്കര - കൂർമ്മക്കാവ് റോഡ്, മെട്ടമ്മൽ - ചൂളക്കടവ് റോഡ്, തലിച്ചാലം ശ്മശാനം റോഡ്, ബസ് സ്റ്റാൻഡ് - വ്യാപാരഭവൻ റോഡ്, കരികാവ് കമ്യൂണിറ്റി ഹാൾ റോഡ് എന്നിവയോടൊപ്പം മണിയനൊടി, മീലിയാട്ട്, ഈയ്യക്കാട് തുടങ്ങിയ അങ്കണവാടികൾ നവീകരിക്കാനുമുള്ളതാണ് പദ്ധതി. ബീരിച്ചേരി ജി.എൽ.പി.സ്കൂൾ അറ്റകുറ്റപ്പണിക്കും ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിനും ഫണ്ട് വിനിയോഗിക്കും.