കാസർകോട്: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ഏകോപിപ്പിക്കാൻ 2011 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായ അമിത് മീണയ്ക്ക് നിയമനം. വടക്കു കിഴക്കൻ രാജസ്ഥാനിലെ സവായി മധോപുര ജില്ല സ്വദേശിയായ ഇദ്ദേഹം 2013 സെപ്തംബർ മുതൽ 2015 ഡിസംബർ വരെ പെരിന്തൽമണ്ണ സബ് കളക്ടറായിരുന്നു. പിന്നീട് കൊച്ചിൻ കോർപറേഷൻ സെക്രട്ടറിയായ അദ്ദേഹത്തെ നവംബർ 30ന് മലപ്പുറം ജില്ലാ കളക്ടറായി നിയമിച്ചു. 2019 ജൂൺ 20ന് അവിടെ ശേഷം അനെർട്ട്, ലോട്ടറി വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചു.

ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസിൽ നിന്ന് എൻജിനീയറിംഗിൽ ബിരുദം നേടി. അച്ഛൻ കെ.സി. മീണ മധ്യപ്രദേശ് ഡി.ജി.പിയായിരുന്നു.ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും റിവേഴ്സ് ക്വാറന്റൈൻ സെന്ററുകളും ഒരുക്കുന്നതിനടക്കം ജില്ലാ കളക്ടറെ ഇദ്ദേഹം സഹായിക്കും.