രണ്ടാം സെമസ്റ്റർ എം. ഫിൽ. ഇംഗ്ലിഷ്/ കമ്പ്യൂട്ടർ സയൻസ്/ ആന്ത്രോപ്പോളജി (റെഗുലർ/ സപ്ലിമെന്ററി), ജൂൺ 2019 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. 22 വരെ പിഴയില്ലാതെയും 24 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. 28 നകം ഡിസേർട്ടേഷൻ സമർപ്പിക്കണം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം. ഫിൽ. കമ്പ്യൂട്ടർ സയൻസ് (പ്രൊജക്ട് ഇവാല്വേഷൻ/വൈവ) ഏപ്രിൽ 2017 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഓപ്പൺ ഡിഫൻസ്
ചരിത്രത്തിൽ ഗവേഷണം നടത്തുന്ന രാജേഷ് പി, പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം (ഓപ്പൺ ഡിഫൻസ്) 24ന് രാവിലെ 10.30ന് വീഡിയോ കോൺഫറൻസിലൂടെ നടത്തും. പ്രസ്തുത പ്രബന്ധം സെമിനാറിന് മൂന്ന് ദിവസം മുമ്പ് മുതൽ ഐറിഷിലെ (കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് കാമ്പസ് ) ഹിസ്റ്ററി വിഭാഗം ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമാണ്.