പാനൂർ: സമ്പർക്കത്തിലൂടെ രോഗവ്യാപനം ഉണ്ടാവുന്ന സാഹചര്യത്തിൽ കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കി. 65 വയസിന് മുകളിലുള്ളവരും 10 വയസ്സിനു താഴെയുള്ളവരും അത്യാവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങിയാൽ കേസെടുക്കാനാണ് തീരുമാനം.

പഞ്ചായത്തിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഒരു തരത്തിലുള്ള ചടങ്ങുകളും നടത്താൻ പാടില്ല. മരണം നടന്നാൽ ആരോഗ്യ വകുപ്പിനെയോ പൊലീസിനെയും അറിയിക്കണം. വീടുകളിൽ ഒറ്റപ്പെട്ടതല്ലാത്ത പനിയും ജലദോഷവുമുണ്ടായാൽ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് അധികൃതർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി വി.വി പ്രസാദ് പി.കെ.അനീഷ്, ഡോ.കെ .ടി സൽമത്ത്, എൻ അനിൽ കുമാർ, പി.കെ.കുഞ്ഞമ്പു, വി.എം മുജീബ് റഹ്മാൻ, വിജയരാഘവൻ പങ്കെടുത്തു.