കണ്ണൂർ: ജില്ലയിൽ 35 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇവരിൽ എട്ടു പേർ വിദേശത്ത് നിന്നും 15 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഡി,എസ്,സി ഉദ്യോഗസ്ഥരാണ് ഒൻപതു പേർ. മൂന്നു പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ.
കുവൈറ്റിൽ നിന്നെത്തിയ അഴീക്കോട് സ്വദേശി 27കാരൻ, ഷാർജയിൽ നിന്നെത്തിയ കണ്ണവം സ്വദേശി 35കാരൻ, ഖത്തറിൽ നിന്നെത്തിയ വേങ്ങാട് സ്വദേശി 35കാരൻ, ഒമാനിൽ നിന്നെത്തിയ പയ്യന്നൂർ സ്വദേശി 26കാരൻ, സൗദി അറേബ്യയിൽ നിന്നെത്തിയ പേരാവൂർ സ്വദേശി 54കാരൻ, സൗദി അറേബ്യയിൽ നിന്നെത്തിയ മയ്യിൽ സ്വദേശി 60കാരി, ജിദ്ദയിൽ നിന്നെത്തിയ കോട്ടയം മലബാർ സ്വദേശി 60കാരൻ, കുവൈറ്റിൽ നിന്നെത്തിയ കൊളച്ചേരി സ്വദേശി 32കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.
കൂത്തുപറമ്പ് സ്വദേശി 50കാരൻ, മാങ്ങാട്ടിടം സ്വദേശി 21കാരൻ, കൂത്തുപറമ്പ് സ്വദേശി 48കാരൻ, ചിറ്റാരിപ്പറമ്പ് സ്വദേശി 38കാരൻ, കൂത്തുപറമ്പ് സ്വദേശി 37കാരി, എട്ടുവയസ്സുകാരി പെൺകുട്ടി, മട്ടന്നൂർ സ്വദേശി 39കാരൻ, തളിപ്പറമ്പ് സ്വദേശി 55കാരൻ, ചിറ്റാരിപ്പറമ്പ് സ്വദേശി 39കാരൻ, പിണറായി സ്വദേശി 36കാരൻ, കൂത്തുപറമ്പ് സ്വദേശി 54കാരൻ, കൂത്തുപറമ്പ് സ്വദേശി 35കാരൻ, അഴീക്കോട് സ്വദേശി 62കാരി, ഉളിക്കൽ സ്വദേശി 29കാരൻ, കൂത്തുപറമ്പ് സ്വദേശി 34കാരൻ എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ.
ഡി.എസ്.സി ഉദ്യോഗസ്ഥരിൽ ആലപ്പുഴ സ്വദേശികളായ മൂന്ന് പേരും ഉത്തർപ്രദേശ്, ജമ്മു കാശ്മീർ, നേപ്പാൾ, ആസ്സാം, ആന്ധ്രാപ്രദേശ്, കരുനാഗപ്പള്ളി സ്വദേശികളായ ഒരാൾ വീതവുമാണ് പുതുതായി രോഗബാധിതരായത്.
പാനൂർ സ്വദേശി 54കാരൻ, മാങ്ങാട്ടിടം സ്വദേശി 50കാരൻ, കൂത്തുപറമ്പ് സ്വദേശി 45കാരി എന്നിവർക്കാണ് സമ്പർക്കം വഴി രോഗബാധ.
ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 795 ആയി. ഇവരിൽ 463 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. പാനൂർ സ്വദേശി 60കാരൻ, എടക്കാട് സ്വദേശി 35കാരൻ, തലശ്ശേരി സ്വദേശി 28കാരി, പിണറായി സ്വദേശി 58കാരി, ഡി.എസ്.സി ജീവനക്കാരി 51കാരി എന്നിവർക്കാണ് ഇന്നലെ രോഗം ഭേദമായത്.
ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 26093 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ 19427 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 18863 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 17594 എണ്ണം നെഗറ്റീവാണ്. 564 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.