കണ്ണൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും പരീക്ഷ നടത്തുന്നതിനെതിരെ കണ്ണൂർ സർവകലാശാല ആസ്ഥാനത്തിനു മുന്നിൽ കെ.എസ്.യു പ്രതിഷേധിച്ചു. കൊവിഡ് വ്യാപനം അതിരുവിടുന്ന ഘട്ടത്തിലും പാലയാട് ലോ കോളജിൽ പരീക്ഷ നടത്താനുള്ള നീക്കത്തിലാണ് പ്രതിഷേധം.
കഴിഞ്ഞ ദിവസം പാലയാട് കാമ്പസിൽ എൽഎൽ.ബി പരീക്ഷയ്ക്കായി എത്തിയ വിദ്യാർത്ഥിയിൽ കൊവിഡ് ലക്ഷണങ്ങൾ കണ്ടിരുന്നു. ഇതേ തുടർന്നു 15 ഓളം വിദ്യാർത്ഥികൾ ക്വാറന്റൈനിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ 23 മുതൽ നടത്താൻ തീരുമാനിച്ച സർവകലാശാല പരീക്ഷകൾ മാറ്റിവയ്ക്കണമെന്നു കെ.എസ്.യു സർവകലാശാല വി.സിയോട് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ സെക്രട്ടറി ഫർഹാൻ മുണ്ടേരി അദ്ധ്യക്ഷത വഹിച്ചു. അക്ഷയ് ആർ. കോവിലകം, മുഹമ്മദ് റിബിൻ പങ്കെടുത്തു.