കണ്ണൂർ സർവകലാശാല
പരീക്ഷ മാറ്റിവച്ചു
പഠനവകുപ്പുകളിലെ 23, ആഗസ്റ്റ് 8 തീയതികളിലായി ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ, ബി.പി.എഡ്. (സി. സി. എസ്. എസ്. - റഗുലർ/ സപ്ലിമെന്ററി), മേയ് 2020 പരീക്ഷകൾ മാറ്റിവച്ചു.
ടൈംടേബിൾ
ആഗസ്റ്റ് 4ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി(റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്)പരീക്ഷാടൈംടേബിൾ വൈബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നും രണ്ടും വർഷ വിദൂര വിദ്യാഭ്യാസ എം.എ.ഹിസ്റ്ററി (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷാഫലംവെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും ആഗസ്റ്റ് 4 ന് വൈകിട്ട് 5 വരെ സമർപ്പിക്കാം.
നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യു. (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്)പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും ആഗസ്റ്റ് 3 ന് വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബി.എ/ബി.എ അഫ്‌സൽ ഉൽ ഉലമ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.