കാസർകോട്: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലുടനീളം ഇന്നു മുതൽ ജൂലായ് 31 വരെ പൊതുഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. നിയന്ത്രണം സംബന്ധിച്ച കൂടുതൽ നടപടികൾ പൊലീസ് കൈക്കൊള്ളും.

കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന് സർക്കാറിൽ നിന്നുള്ള ഉത്തരവുകളും നിർദ്ദേശങ്ങളുമനുസരിച്ച് വിവിധ വകുപ്പുകൾ മുഖേന നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിച്ച് കൈകാര്യം ചെയ്യുന്നതിനും ജനപ്രതിനിധികളടക്കമുള്ളവരുമായി ആശയവിനിമയം ചെയ്യുന്നതിനുള്ള ലെയ്സൺ ഓഫീസറായി കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് എ. അൻസാറിനെ നിയോഗിച്ചു. ഫോൺ 9446111963.