കാസർകോട്: ജില്ലയിൽ 18 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇവരിൽ 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേർ ഇതര സംസ്ഥാനത്ത് നിന്നുവന്നവരും നാലുപേർ വിദേശത്ത് നിന്നുവന്നവരുമാണെന്ന് ഡി.എം.ഒ ഡോ. എ.വി. രാംദാസ് അറിയിച്ചു.
മംഗൽപാടി സ്വദേശികളായ 30 വയസുകാരി, 46,30, 36 വയസുള്ള പുരുഷന്മാർ, 14, മൂന്ന്, 40 ദിവസം പ്രായമുള്ള കുട്ടികൾ,
മഞ്ചേശ്വരം സ്വദേശികളായ 42 വയസുകാരൻ, മധുർ സ്വദേശിയായ 21 കാരൻ, ചെമ്മനാട് സ്വദേശിയായ 46 കാരി, പനത്തടി സ്വദേശിയായ 65 കാരൻ എന്നിവർക്കാണ് സമ്പർക്കത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. മംഗലാപുരത്തു നിന്നും ഒരുമിച്ച് കാറിൽ വന്ന കുമ്പളയിലെ 26,55 വയസ്സുളള പുരുഷന്മാർ, ബംഗളൂരുവിൽ നിന്നും കാറിൽ വന്ന കള്ളാർ സ്വദേശിയായ 27 കാരൻ, ഷാർജയിൽ നിന്നുവന്ന ചെങ്കള സ്വദേശികളായ 30 കാരി, അജ്മാനിൽ നിന്നുവന്ന പള്ളിക്കര സ്വദേശിയായ 20 കാരൻ, ദുബായിൽ നിന്നുവന്ന അജാനൂർ സ്വദേശികളായ 27 കാരൻ,10 ന് കുവൈത്തിൽ നിന്നുവന്ന മംഗൽപാടി സ്വദേശി 32 കാരൻ എന്നിവർക്കും രോഗം ബാധിച്ചു.
നിരീക്ഷണത്തിലുള്ളവർ 6246 പേർ
പുതുതായി എടുത്ത സാമ്പിളുകൾ 523
ഫലം കാത്തിരിക്കുന്നത് 1568
23 പേർക്ക് കൊവിഡ് നെഗറ്റീവ്
ബദിയഡുക്ക സ്വദേശിയായ 40 കാരൻ, മംഗൽപാടി സ്വദേശിയായ 40കാരൻ, മധുർ സ്വദേശിയായ 40 കാരൻ, മീഞ്ച സ്വദേശിയായ 26കാരൻ, കുമ്പള സ്വദേശിയായ 34 കാരൻ, പള്ളിക്കര സ്വദേശിയായ 64 കാരൻ, മംഗൽപാടി സ്വദേശികളായ 23,43വയസുള്ള പുരുഷന്മാർ, കുമ്പള സ്വദേശിയായ 33 കാരൻ, മഞ്ചേശ്വരം സ്വദേശിയായ 27 കാരൻ, പുല്ലൂർ പെരിയ സ്വദേശിയായ 27 കാരൻ, മഞ്ചേശ്വരം സ്വദേശിയായ 47,21 വയസുള്ള സ്ത്രീകൾ, വേർക്കാടി സ്വദേശിനിയായ 21 കാരി, പൈവളിഗെ സ്വദേശിനിയായ 26 കാരി, മെഗ്രാൽ പുത്തൂർ സ്വദേശികളായ 47,34 വയസുള്ള പുരുഷന്മാർ, എൻമകജെ സ്വദേശിനിയായ 36കാരി, മംഗൽപാടി സ്വദേശിയായ 27 കാരൻ,മധൂർ സ്വദേശിയായ 50 കാരൻ, ദേലംപാടി സ്വദേശിയായ 28 കാരൻ, പനത്തടി സ്വദേശിയായ 30 കാരൻ, ചെങ്കള സ്വദേശിയായ 35 കാരൻ, 24 കാരൻ എന്നിവർക്കാണ് നെഗറ്റീവ് ആയത്.