കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെ സർജിക്കൽ വാർഡിൽ അഡ്മിറ്റ് ചെയ്തിരുന്ന പുല്ലൂർ പെരിയ സ്വദേശിനിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കി. ഇന്നലെ ഉച്ചയോടെയാണ് റിസൽട്ട് വന്നത്. ഇതോടെ വാർഡിലെ മറ്റു രോഗികളെ നിരീക്ഷണത്തിലാക്കി. കൊവിഡ് പോസിറ്റീവായ രോഗിയെ പരിശോധിച്ച ഡോക്ടറും വാർഡിൽ ഡൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സുമാരും ഉൾപ്പെടെ ക്വാറന്റൈനിലായി.