bail

തലശ്ശേരി: പാനൂർ പാലത്തായിയിൽ അദ്ധ്യാപകൻ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഉപാധികളോടെ ജാമ്യം. തലശ്ശേരി അഡീഷണൽ ജില്ലാ ജഡ്ജി എം. തുഷാറാണ് കേസിലെ പ്രതിയും ബി.ജെ.പി നേതാവുമായ കുനിയിൽ പത്മരാജന് ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യത്തിലുമാണ് ജാമ്യം.

ക്രൈംബ്രാഞ്ച് അന്വേഷണം സംഘം കഴിഞ്ഞ ചൊവ്വാഴ്ച തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഭാഗിക കുറ്റപത്രം സമർപ്പിച്ചിരുന്നു.