കണ്ണൂർ: ജില്ലയിൽ 23 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇവരിൽ നാലു പേർ വിദേശത്ത് നിന്നും 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. എട്ടു പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കണ്ണൂർ സ്വദേശികൾ ഇന്നലെ രോഗമുക്തരായി.
ജൂൺ 27ന് ദുബായിൽ നിന്നെത്തിയ മയ്യിൽ സ്വദേശി 37കാരൻ, ജൂലായ് 15ന് റിയാദിൽ നിന്നെത്തിയ മാങ്ങാട്ടിടം സ്വദേശി 42കാരൻ, ഇതേദിവസം മസ്‌ക്കറ്റിൽ നിന്നെത്തിയ കീഴല്ലൂർ സ്വദേശി 63കാരൻ, 29ന് ദമാമിൽ നിന്നെത്തിയ പയ്യന്നൂർ സ്വദേശി 31കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.
ബെംഗളൂരുവിൽ നിന്ന് 29നെത്തിയ കണ്ണൂർ സ്വദേശി 50കാരൻ, ജൂലായ് 9നെത്തിയ പാനൂർ സ്വദേശി 56കാരൻ, 13നെത്തിയ ചെറുപുഴ സ്വദേശി 25കാരി, തൃപ്പങ്ങോട്ടൂർ സ്വദേശികളായ 57കാരൻ, 25കാരൻ, തെലുങ്കാനയിൽ നിന്ന് 13നെത്തിയ മൊകേരി സ്വദേശി 48കാരൻ, 28 ന് കർണാടകയിൽ നിന്നെത്തിയ തലശ്ശേരി സ്വദേശികളായ 35കാരൻ, 30കാരൻ, 13ന് മൈസൂരിൽ നിന്നെത്തിയ ചൊക്ലി സ്വദേശി 49കാരൻ, അതേദിവസം മംഗലാപുരത്ത് നിന്നെത്തിയ പാനൂർ സ്വദേശി 49കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ. മെയ് 25ന് അഹമ്മദാബാദിൽ നിന്നെത്തി കഴിഞ്ഞ 13ന് മരിച്ച പാനൂർ സ്വദേശി 24കാരനും കൊവിഡ് സ്ഥിരീകരിച്ചു.
കുന്നോത്തുപറമ്പ് സ്വദേശികളായ 17കാരി, 21കാരി, 41കാരി, 12കാരൻ, 22കാരി, 56കാരൻ, 50കാരൻ, മൂന്നു വയസ്സുകാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായിരിക്കുന്നത്.
ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 818 ആയി. ഇതിൽ 465 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കതിരൂർ സ്വദേശി 43കാരൻ, പാനൂർ സ്വദേശി 47കാരൻ എന്നിവർ ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.
ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 24568 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ 19818 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 19136 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 17822 എണ്ണം നെഗറ്റീവാണ്. 682 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ഏഴു വാർഡുകൾ കൂടി
കണ്ടെയിൻമെന്റ് സോണിൽ
ചൊക്ലി 10, ചെറുപുഴ 10, തൃപ്പങ്ങോട്ടൂർ 17, പാനൂർ 1, 8, മൊകേരി 3 എന്നീ വാർഡുകളാണ് പുതുതായി കണ്ടെയിൻമെന്റ് സോണുകളായത്. ഇതിനു പുറമെ സമ്പർക്കം മൂലം രോഗബാധയുണ്ടായ പാനൂർ നഗരസഭയിലെ 30ാം വാർഡ് പൂർണമായി അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.