ആലക്കോട്: കൊവിഡ് വ്യാപനം മൂലം വ്യാപാര നഷ്ടം നേരിട്ട് പ്രതിസന്ധിയിലായ വ്യാപാരികൾക്ക് ഭീഷണിയായി മാറിയിട്ടുള്ള തെരുവു കച്ചവടക്കാർക്കെതിരെ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലക്കോട് മേഖലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.. ഇതിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. മേഖല പ്രസിഡന്റ് ജോൺസൺ മാട്ടേൽ അദ്ധ്യക്ഷത വഹിച്ചു. കെ.എം ഹരിദാസ് ,ജെയിംസ് പുത്തൻപുര, പി.എ അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി ജോൺ പടിഞ്ഞാത്ത് സ്വാഗതവും ട്രഷറർ റോയി പുളിക്കൽ നന്ദിയും പറഞ്ഞു.