തലശ്ശേരി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തലശ്ശേരി മണ്ഡലത്തിലും കർശന നിയന്ത്രണങ്ങൾ. കടകൾ രണ്ടു മണി വരെയും, ഹോട്ടൽ ഉൾപ്പെടെയുള്ളവ നാലുമണി വരെയും
മെഡിക്കൽ ഷോപ്പുകൾ അഞ്ച് മണിവരെയും പ്രവർത്തിക്കാം. ബാങ്ക് ഉൾപ്പെടെയുള്ള സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾ രണ്ടു മണിവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. മരണ വീടുകളിലും കല്യാണവീടുകളിലും ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കണം. ഇക്കാര്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടായാൽ എപ്പിഡെമിക് ഡിസീസ് ആക്ട് പ്രകാരം കേസെടുക്കുമെന്നും അധികാരികൾ അറിയിച്ചു.