കാസർകോട്: കൊവിഡ്19 രോഗവ്യാപനം പ്രതിരോധിക്കുന്നതിന് കാസർകോട് നഗരസഭയിലെ മത്സ്യ-മാംസ-പച്ചക്കറി മാർക്കറ്റ് കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. പച്ചക്കറി, ഇറച്ചി, മത്സ്യം വിൽപ്പന കേന്ദ്രങ്ങളിൽ ആകെയുള്ളതിന്റെ അമ്പത് ശതമാനം കടകൾ മാത്രമേ ഒരു ദിവസം തുറക്കൂ. രാവിലെ 11 മുതൽ വൈകീട്ട് 5 വരെ മാത്രമേ ഇവ തുറക്കാവൂവെന്നും കളക്ടർ അറിയിച്ചു.