കൂത്തുപറമ്പ്. സമ്പർക്കത്തിലൂടെ കൊവിഡ് കണ്ടെത്തിയ സാഹചര്യത്തിൽ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി. കൂത്തുപറമ്പ് നഗരസഭ, മാങ്ങാട്ടിടം പഞ്ചായത്ത്, വേങ്ങാട് പഞ്ചായത്തിലെ പടുവിലായി വില്ലേജ് എന്നിവിടങ്ങളിലാണ് ലോക് ഡൗൺ.

വ്യാഴാഴ്ച്ച രാത്രിയോടെയായിരുന്നു കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചുകൊണ്ടുള്ള ജില്ലാഭരണകൂടത്തിന്റെ തീരുമാനം. നഗരസഭാ അധികൃതർക്കോ, പൊലീസിനോ ഇത് സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഇന്നലെ രാവിലെ നഗരസഭാ ഓഫീസിൽ ചേർന്ന അവലോകന യോഗം ഇന്നലെെ തൽസ്ഥിതി തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇന്നുമുതൽ ലോക്ക് ഡൗൺ കർശനമാക്കാനും ആരാധനാലയങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാനും തീരുമാനമായി. നിലവിലുള്ള സാഹചര്യത്തിന് മാറ്റം വരുന്നതു വരെ ലോക്ക് ഡൗൺ തുടരാനാണ് അധികൃതരുടെ തീരുമാനം.