പാനൂർ: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പാനൂർ നഗരസഭാ പരിധിയിൽ അക്ഷയ സെന്റർ രാവിലെ 10 മണി മുതൽ 12 വരെ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് പാർസൽ ഹോം സർവ്വീസ് കാലത്ത് 6 മുതൽ 12 വരെ, ബേക്കറി, ഗ്രോസറി, പഴം പച്ചക്കറി കടകൾ കാലത്ത് 8 മണി മുതൽ 12 വരെ, മെഡിക്കൽ ഷോപ്പ് 7 മണി മുതൽ വൈകുന്നേരം 6 മണി വരെ, സപ്ളൈകോ, റേഷൻ കടകൾ 10 മണി മുതൽ 2 മണി വരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളു.
കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിൽ നടന്ന അവലോകന യോഗത്തിൽ കുന്നോത്ത് പറമ്പ് ടൗൺ, പാറാട് ടൗൺ എന്നിവിടങ്ങിളിൽ മെഡിക്കൽ ഷോപ്പ് ഒഴികെ തിങ്കളാഴ്ച വരെ പൂർണ്ണമായും അടച്ചിടും. അനാവശ്യ് സൗഹൃദ സന്ദർശനങ്ങൾക്കെതിരെ പൊലീസ് നടപടിയെടുക്കും, മരണാനന്തര ചടങ്ങുകൾക്ക് ആൾക്കൂട്ടം പാടില്ല, പഴം പച്ചക്കറി കടകൾ രാവിലെ 8 മുതൽ 12 മണി വരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂ. ഒരു പ്രദേശത്ത് ഈ വിഭാഗത്തിൽപ്പെടുന്ന ഒരു കടകൾ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് കരുവാങ്കണ്ടി അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാനൂർ എസ്.ഐ കെ.വി ഗണേഷ്, വി.ദേവദാസ്, കൊളവല്ലൂർ എസ്.ഐ ടി.പങ്കജാക്ഷൻ, സെക്രട്ടറി വി.വി.പ്രസാദ്, പി.കെ അനീഷ്, ടി.വി കുഞ്ഞിക്കണ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിജയരാഘവൻ എന്നിവർ പങ്കെടുത്തു.