പാനൂർ: കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പാട്യം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുക്കുമെന്ന് ഇന്നലെ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. ഇവിടെ ഹോസ്പിറ്റൽ സംവിധാനമൊരുക്കാൻ വേണ്ട കട്ടിൽ, കിടക്ക ബെഡ്ഷീറ്റ് തുടങ്ങിയ 12 ഐറ്റങ്ങൾ സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ ശ്രമം നടത്തും. ഇതിനു പുറമെയുള്ള തുക പഞ്ചായത്തിലെ പ്ലാൻ ഫണ്ടിൽ നിന്ന് മൂന്നു ഗഡുക്കളായി ഉപയോഗിക്കുവാനും തീരുമാനിച്ചു.

കടകൾ രാവിലെ 8 മണി മുതൽ ഉച്ചക്ക് രണ്ടു മണി വരെ മാത്രമേ കൊവിഡ്' മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ പാടുള്ളൂ. ഹോട്ടലുകൾ വൈകുന്നേരം നാലു മണി വരെ. ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ ആയിരിക്കും. പഞ്ചായത്തിൽ അപേക്ഷകളും മറ്റും സമർപ്പിക്കുന്നത് ഓൺലൈൻ സംവിധാനത്തിലേക്ക്മാറ്റി. മറ്റു അപേക്ഷകൾ സമർപ്പിക്കാകാൻ പ്രത്യേക ബോക്സ് സംവിധാനമൊരുക്കിയിട്ടുണ്ട്.

വിവാഹ ചടങ്ങുകൾ സംബന്ധിച്ച് പഞ്ചായത്ത് ഓഫീസിൽ മുൻകൂട്ടി വിവരമറിയിക്കണം. വിവാഹം, മരണാനന്തര ചടങ്ങുകളിൽ നിശ്ചിത ആളുകൾ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. 60 വയസ്സു കഴിഞ്ഞവർ പുറത്തിറങ്ങി നടക്കാൻ പാടില്ല. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ്, കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ, സെക്രട്ടറി കെ.സത്യൻ, ഡോ.റിയാസ് കതിരൂർ എസ്.ഐ, കുടുംബശ്രീ ചെയർപേഴ്സൺ എൻ.വി ഷിമിദ, വാർഡ് മെമ്പർ ബേബി റോബർട്ട് വെള്ളാമ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.