തൃക്കരിപ്പൂർ: കാസർകോട് ജില്ലയിൽ കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന ഒളവറ, തലിച്ചാലം പാലങ്ങൾ വീണ്ടും അടച്ചിട്ടു. പൊലീസ് കാവലും ഏർപ്പെടുത്തി. ലോക് ഡൗണിന്റെ ആരംഭ ഘട്ടത്തിലും ഈപാലങ്ങൾ അടച്ചിട്ടിരുന്നു.
കാസർകോട് ജില്ലയിൽ പൊതുഗതാഗതം നിയന്ത്രിച്ചതിന്റെ ഭാഗമായാണ് പാലത്തിലൂടെ യാത്ര നിരോധിച്ചത്. ഇന്നലെ രാവിലെ മുതൽ ഇതുവഴി പയ്യന്നൂരിലേക്ക് പോകാനെത്തിയ നിരവധി വാഹനയാത്രക്കാർ തിരിച്ചു പോവുകയായിരുന്നു. ചിലർ വാഹനം അതിർത്തിയിൽ പാർക്ക് ചെയ്ത് കാൽനടയായി മറുഭാഗത്തെത്തി മറ്റു വാഹനങ്ങളിൽ കയറി യാത്ര തുടരുകയും ചെയ്തു.