കാസർകോട്: ജില്ലയിൽ ഇന്നലെ 32 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 22 പേർക്ക് സമ്പർക്കത്തിലൂടെയും ഒരു ഉറവിടമറിയാത്ത കേസും ഒരു ആരോഗ്യ പ്രവർത്തകയും അഞ്ചു പേർ വിദേശത്ത് നിന്നെത്തിയവരും മൂന്നു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണെന്ന് ഡി.എം.ഒ ഡോ എ വി രാംദാസ് അറിയിച്ചു.
ഉറവിടം ലഭ്യമല്ലാത്ത മഞ്ചേശ്വരത്തെ 39 വയസുകാരൻ, 27, 24 വയസുള്ള പുരുഷന്മാർ മൊഗ്രാൽപുത്തൂരിലെ 36 വയസുകാരി, കുമ്പളയിലെ 43 വയസുകാരിയായ ആരോഗ്യ പ്രവർത്തക, 36 കാരൻ, ചെങ്കളയിലെ 45, 30, 21, 38, 30 വയസുള്ള പുരുഷന്മാർ, 34, 55 വയസുള്ള സ്ത്രീകൾ, രണ്ട്, ഏഴ്, മൂന്ന്, അഞ്ച് വയസുള്ള കുട്ടികൾ, ചെമ്മനാട് പഞ്ചായത്തിലെ 28 വയസുള്ള സ്ത്രീ, 26 വയസുകാരൻ, 11, 14, 5 വയസുള്ള കുട്ടികൾ കാറുഡുക്ക പഞ്ചായത്തിലെ 38 കാരി, 44 വയസുകാരൻ എന്നിവർക്കാണ് സമ്പർക്കം വഴി രോഗം ബാധിച്ചത്.
കുവൈത്തിൽ നിന്നുവന്ന പിലിക്കോട്ടെ 45 കാരൻ, ശ്രീലങ്കയിൽ നിന്നുവന്ന ചെമ്മനാട്ടെ 27 വയസുകാരൻ, ഷാർജയിൽ നിന്നുവന്ന കാസർകോട്ടെ 29 വയസുകാരൻ, സൗദിയിൽ നിന്നുവന്ന ചെങ്കളയിലെ 35 വയസുകാരൻ, ഖത്തറിൽ നിന്നുവന്ന മഞ്ചേശ്വരത്തെ 29 കാരൻ ബംഗളൂരുവിൽ നിന്നുവന്ന കുമ്പളയിലെ 25 കാരൻ, 23 കാരൻ, മംഗളൂരുവിൽ നിന്നുവന്ന മഞ്ചേശ്വരത്തെ 69 വയസുകാരൻ എന്നിവർക്കാണ് കൊവിജ് പോസിറ്റീവായത്.
10 പേർക്ക് രോഗമുക്തി
62 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി, 39 വയസുള്ള അജാനൂർ സ്വദേശി, 35 വയസുള്ള പടന്ന സ്വദേശി, 59,52 വയസുള്ള നീലേശ്വരം സ്വദേശികൾ, 54 വയസുള്ള പള്ളിക്കര സ്വദേശി, 64വയസുള്ള അജാനൂർ സ്വദേശി, 43 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി, 27 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി, 48 വയസുള്ള അജാനൂർ സ്വദേശി
നിരീക്ഷണത്തിൽ 6266 പേർ
വീടുകളിൽ 5427 പേർ
സ്ഥാപനങ്ങളിൽ 839 പേർ