കോഴിക്കോട്: ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജിൽ 9 വിഷയങ്ങളിൽ
ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് തുടക്കമായി. ആദ്യബാച്ചിന്റെ ഉദ്ഘാടനം കോളേജ് ചെയർമാൻ അനിൽകുമാർ വള്ളിൽ നിർവഹിച്ചു. ചടങ്ങിൽ
പ്രിൻസിപ്പൽ ഡോ.പി.വി. നാരായണൻ, ട്രസ്റ്റ് സെക്രട്ടറി ഡോ.സുധ അനിൽ,
വൈസ് പ്രിൻസിപ്പൽ ഡോ.ലവീഷ് എം.ആർ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.
ദിനേശ്കുമാർ എം.കെ എന്നിവരും വിവിധ വകുപ്പ് മേധാവികളും സംബന്ധിച്ചു.
ജനറൽ മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, ഇ.
എൻ.ടി, ഒഫ്‌താൽമോളജി, ഡെർമറ്റോളജി, സൈക്യാട്രി, കമ്മ്യൂണിറ്റി മെഡിസിൻ
എന്നീ 9 ശാഖകളിലാണ് ബിരുദാനന്തര ബിരുദ കോഴ്സുകൾ..