കണ്ണൂർ: മേലെചൊവ്വയിൽ കടയ്ക്ക് തീ പിടിച്ചു. അടുത്തുള്ള ട്രാൻസ് ഫോർമർ കത്തിയതിന്റെ ഭാഗമായി കടയിൽ ഓൺ ചെയ്തിട്ടിരുന്ന ഫാൻ സ്വിച്ച് പൊട്ടിതെറിച്ചാണ് കടയിലേക്ക് തീ പടർന്നത്. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് കടയ്ക്ക് തീപിടിച്ചത്. ഫയർ ഫോഴ്സിനെ വിവരം അറിയിച്ച് എത്തുമ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. തുടർന്ന് പരിസരവാസികൾ എത്തിയാണ് തീ വെള്ളമൊഴിച്ചു കെടുത്തിയത്. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. വ്യാപാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് സ്ഥലത്തെത്തി.