കണ്ണൂർ: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങൾ എകസൈസ് സംഘം പിടികൂടി. 3991 പായ്ക്കറ്റ് പുകയില ഉത്പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ചാലാട് മഞ്ചപാലത്തെ രാജ ക്വാട്ടേഴ്‌സിൽ താമസിക്കുന്ന മുരുകൻ (32) പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സനൽകുമാർ, പ്രവന്റീവ് ഓഫീസർ വി.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നടത്തിയ പരിശോധനയിലാണ് ലഹരി ഉത്പ്പന്നങ്ങൾ കണ്ടെത്തിയത്. മുമ്പും പലതവണ ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. ഓട്ടോയും ലഹരി ഉത്പ്പന്നങ്ങളും കോടതിയിൽ ഹാജരാക്കി.