home

കാസർകോട്: ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ച രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. അനധികൃതമായി കച്ചവട ആവശ്യത്തിന് സുള്ള്യയിൽ പോകുകയും തിരികെ നാട്ടിലെത്തിയപ്പോൾ ക്വാറന്റൈനിൽ കഴിയാതെ ആദൂർ ടൗണിൽ കറങ്ങി നടക്കുകയും ചെയ്ത മുഹമ്മദ് ഇല്ല്യാസ് (30) എന്നയാൾക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു. ഇയാളെ സ്ഥാപന നിരീക്ഷണത്തിലേക്ക് മാറ്റി. വിദേശത്ത് നിന്ന് നാട്ടിലെത്തിയ മടിക്കൈ സ്വദേശിയായ പ്രകാശനെതിരെയും (31) ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങി നടന്നതിന് കേസെടുത്ത് സ്ഥാപന നിരീക്ഷണത്തിലേക്ക് മാറ്റി.