കാസർകോട്: ജില്ലയിൽ 29 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ അഞ്ചുപേർ ഇതര സംസ്ഥാനത്തു നിന്ന് വന്നവരും രണ്ടുപേർ വിദേശത്ത് നിന്നെത്തിയവരുമാണ്.
ബളാൽ സ്വദേശിയായ 18 വയസുകാരൻ, മഞ്ചേശ്വരം സ്വദേശിയായ 28 കാരൻ, 60,49,51 വയസുള്ള പുരുഷന്മാർ, കുമ്പള സ്വദേശികളായ 21,22,50 വയസുള്ള പുരുഷന്മാർ, ചെങ്കള സ്വദേശികളായ 34,65,38 വയസുള്ള പുരുഷന്മാർ, 47വയസുകാരി, മീഞ്ച സ്വദേശികളായ 33,35 വയസുള്ള പുരുഷന്മാർ, 7,14 വയസുള്ള ആൺകുട്ടികൾ, 31,32 വയസുള്ള സ്ത്രീകൾ, പുല്ലൂർ പെരിയയിലെ 74, 47 വയസുള്ള സ്ത്രീകൾ, കുമ്പള സ്വദേശിയായ 52ഉം 45ഉം വയസുള്ള ദമ്പതികൾ എന്നിവർക്കാണ് സമ്പർക്കം വഴി രോഗം ബാധിച്ചത്. ഇതിൽ അഞ്ചു പേരുടെ ഉറവിടം വ്യക്തമായിട്ടില്ല.
ഇതരസംസ്ഥാനത്തു നിന്നു വന്ന കാസർകോട്ടെ 26 കാരൻ, മധൂർ സ്വദേശി 31കാരൻ, പുത്തിഗെയിലെ 38 കാരൻ, മംഗൽപാടിയിലെ 50കാരൻ, ഉപ്പള സ്വദേശിയായ 31 കാരൻ, സൗദിയിൽ നിന്നുവന്ന കുറ്റിക്കോൽ സ്വദേശിയായ 28 കാരൻ, ദുബായിൽ നിന്നുവന്ന കാഞ്ഞങ്ങാട്ടെ 38 കാരൻ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഏഴ് പേർക്ക് രോഗമുക്തി
കാസർകോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 7 പേർ ഇന്നലെ രോഗമുക്തരായി. 39 വയസുള്ള വോർക്കാടി സ്വദേശി, 30 വയസുള്ള മുളിയാർ സ്വദേശി, 35 വയസുള്ള ബദിയഡുക്ക സ്വദേശി, 41 വയസുള്ള ചെങ്കള സ്വദേശി, 40 വയസുള്ള മുളിയാർ സ്വദേശി, 39 വയസുള്ള കാസർകോട് സ്വദേശി, 27 വയസുള്ള കുമ്പള സ്വദേശി എന്നിവർക്കാണ് രോഗം ഭേദമായത്.
നിരീക്ഷണത്തിൽ 5946
വീടുകളിൽ 5069
സ്ഥാപനത്തിൽ 877