ആറു പേർക്ക് സമ്പർക്കം വഴി രോഗബാധ


കണ്ണൂർ: ജില്ലയിൽ 39 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇവരിൽ എട്ടു പേർ വിദേശത്തു നിന്നും 24 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ആറു പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. അതേസമയം കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 35 പേർ ഇന്നലെ രോഗമുക്തരായി.
ചെറുതാഴം സ്വദേശി 34കാരൻ, കൂത്തുപറമ്പ് സ്വദേശി 27കാരൻ, രാമന്തളി സ്വദേശി 40കാരൻ, ശ്രീകണ്ഠാപുരം സ്വദേശി 25കാരൻ, ഇരിക്കൂർ സ്വദേശി 25കാരൻ, മാങ്ങാട്ടിടം സ്വദേശി 25കാരൻ, പേരാവൂർ സ്വദേശി 40കാരൻ, ആന്തൂർ സ്വദേശി 43കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.
ഏഴിമല നാവിക അക്കാ‌‌ഡമി ഉദ്യോഗസ്ഥനായ ഒഡീഷ സ്വദേശി 30കാരൻ, ഏഴോം സ്വദേശി 60കാരി, മട്ടന്നൂർ സ്വദേശി 27കാരൻ, നടുവിൽ സ്വദേശി 33കാരൻ, അഞ്ചരക്കണ്ടി സ്വദേശികളായ 36കാരൻ, 18കാരൻ, 42കാരൻ,കടമ്പൂർ സ്വദേശി 26കാരൻ, ഇരിട്ടി സ്വദേശി 45കാരൻ, കീഴൂർ ചാവശ്ശേരി സ്വദേശി 26കാരൻ, പായം സ്വദേശി 26കാരൻ,ചെമ്പിലോട് സ്വദേശികളായ 25കാരൻ, 26കാരൻ, 23കാരൻ, 39കാരൻ, 24കാരൻ, അയ്യൻകുന്ന് സ്വദേശികളായ 32കാരി, 62കാരി, ഒരു വയസ്സുകാരി, 38കാരൻ, കുന്നോത്തുപറമ്പ് സ്വദേശി 52കാരൻ, ചെമ്പിലോട് സ്വദേശി 31കാരൻ, തില്ലങ്കേരി സ്വദേശി 47കാരൻ, ചൊക്ലി സ്വദേശി 45കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ.
പാനൂർ സ്വദേശി നാലു വയസ്സുകാരി, മട്ടന്നൂർ സ്വദേശി 16കാരൻ, തൃപ്പങ്ങോട്ടൂർ സ്വദേശി 43കാരൻ, കിണവക്കൽ സ്വദേശി 43കാരി, പയ്യന്നൂർ സ്വദേശി 21കാരൻ, കുന്നോത്തുപറമ്പ് സ്വദേശി 19കാരി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഡി.എസ്.സി ഉദ്യോഗസ്ഥനായ തമിഴ്നാട് സ്വദേശിക്കും ഇന്നലെ കൊവിഡ് പോസിറ്റീവായി.

രോഗമുക്തരായവർ
മുഴപ്പിലങ്ങാട് സ്വദേശി 65 കാരൻ, പയ്യന്നൂർ സ്വദേശി 26കാരൻ, ചൊക്ലി സ്വദേശി 47കാരൻ, പരിയാരം സ്വദേശി 40കാരൻ, തലശ്ശേരി സ്വദേശി 47കാരൻ, ആന്തൂർ സ്വദേശി 50കാരൻ, കോട്ടയം മലബാർ സ്വദേശി നാലുവയസ്സുകാരി, പാനൂർ സ്വദേശി 41കാരൻ, നാറാത്ത് സ്വദേശി 30കാരൻ, രാമന്തളി സ്വദേശികളായ 53കാരി, 56കാരൻ, എടക്കാട് സ്വദേശി 42കാരൻ, കോളയാട് സ്വദേശി 29കാരി, ചേലോറ സ്വദേശി 63കാരൻ, ചെറുകുന്ന് സ്വദേശി 48കാരൻ, കൂത്തുപറമ്പ് സ്വദേശി 50കാരൻ, മൊകേരി സ്വദേശി 46കാരൻ, കൊളച്ചേരി സ്വദേശി 60കാരൻ, കുറുമാത്തൂർ സ്വദേശികളായ 49കാരൻ, 55കാരൻ, മാലൂർ സ്വദേശി 43കാരൻ, ചെറുപുഴ സ്വദേശി 32കാരൻ, 13 സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് ഇന്നലെ രോഗം ഭേദമായത്.

കൊവിഡ് ബാധിതർ 866

രോഗം ഭേദമായവർ 511

നിരീക്ഷണത്തിലുള്ളവർ 20153

21070
ജില്ലയിൽ നിന്ന് ഇതുവരെ 21070 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 20070 എണ്ണത്തിന്റെ ഫലം വന്നു. 1000 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.