cc

കൂട്ടം ചേർന്നുള്ള ബലിതർപ്പണം പാടില്ല


കണ്ണൂർ: പുതുതായി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയിലെ 17 തദ്ദേശ സ്വയംഭരണ വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. തില്ലങ്കേരി 10, പേരാവൂർ 11, മട്ടന്നൂർ 12, കൂത്തുപറമ്പ 20, കടമ്പൂർ 2, ഇരിക്കൂർ 4, ആന്തൂർ 22, ചെറുതാഴം 14, നടുവിൽ 17, ഇരിട്ടി 14, ശ്രീകണ്ഠാപുരം 18, ചൊക്ലി 15 എന്നീ വാർഡുകളാണ് പുതുതായി കണ്ടെയ്ൻമെന്റ് സോണുകളായത്.
സമ്പർക്കം മൂലം രോഗബാധയുണ്ടായ കോട്ടയം മലബാർ 14, തൃപ്പങ്ങോട്ടൂർ 16, പയ്യന്നൂർ 21, കതിരൂർ 2, മട്ടന്നൂർ 17, എന്നീ വാർഡുകളും പാനൂർ നഗരസഭയിലെയും കുന്നോത്തുപറമ്പ ഗ്രാമപഞ്ചായത്തിലെയും മുഴുവൻ വാർഡുകളും പൂർണമായി അടച്ചിടാനും ജില്ലാ കളക്ടർ ഉത്തരവിട്ടു.
അതേസമയം, കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ടിരുന്ന കണ്ണൂർ കോർപ്പറേഷനിലെ 38, 53 ഡിവിഷനുകളും ചിറക്കൽ 1, കതിരൂർ 6, ചെറുകുന്ന് 12, പിണറായി 9, പെരളശ്ശേരി 6, കുറ്റ്യാട്ടൂർ 13, ഏഴോം 7, മാട്ടൂൽ 10, മാലൂർ 5, ശ്രീകണ്ഠാപുരം 26, പെരിങ്ങോം വയക്കര 12, തളിപറമ്പ 34, മട്ടന്നൂർ 25, രാമന്തളി 10, മുഴപ്പിലങ്ങാട് 9, ചൊക്ലി 1, 5, ചെമ്പിലോട് 15, എന്നീ വാർഡുകളും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.
കർക്കടക വാവിനോടനുബന്ധിച്ച് ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും കൂട്ടം ചേർന്ന് ബലിതർപ്പണം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.