കണ്ണൂർ: കെ.ടി ബാബുരാജ് രചനയും ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച 'ദേവക്കൂത്ത്' എന്ന ഡോക്യുമെന്ററി ഫിലിമിന് കേരളാ ഫോക്‌ലോർ അക്കാഡമിയുടെ പുരസ്കാരം.
ചെറുകുന്നിനടുത്തുള്ള തെക്കുമ്പാട് കൂലോത്ത് രണ്ടുവർഷം കൂടുമ്പോൾ കെട്ടിയാടുന്ന ദേവക്കൂത്ത് എന്ന അനുഷ്ഠാന കലാരൂപത്തെക്കുറിച്ചാണ് ഡോക്യുമെന്ററി. സ്ത്രീ കെട്ടിയാടുന്ന ഒരേയൊരു തെയ്യം എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ അനുഷ്ഠാന കലാരൂപം ഒരേ സമയം തെയ്യത്തോടും കൂത്തിനോടും സാദൃശ്യം പുലർത്തുന്നതാണ്.
കേരള സാഹിത്യ അക്കാഡമി അവാർഡക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ബാബുരാജ് ഡോക്യുമെന്ററി, ഷോട്ട് ഫിലിം എന്നീ വിഭാഗങ്ങങ്ങളിൽ പത്തോളം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സിന്റെ ഭാഗമായി നടന്ന ഡോക്യുമെന്ററി മത്സരത്തിൽ - കണ്ണൂർ എ വിഷ്വൽ ഫീസ്റ്റ് അവാർഡിനർഹമായിട്ടുണ്ട്. മാവിലാക്കാവിലെ അടിയുത്സവത്തെ ആധാരമാക്കിയുള്ള 'അടി ' എന്ന ഡോക്യുമെന്ററിയുടെ പണിപ്പുരയിലാണ് ഇപ്പോൾ ബാബുരാജ്.