കാഞ്ഞങ്ങാട്: കൊവിഡ് 19 ന്റെ വ്യാപനം സംബന്ധിച്ച് സർക്കാരിന്റെ ഗൈഡ് ലൈൻ തദ്ദേശഭരണ സ്ഥാപനങ്ങൾ ഗൗരവത്തിലെടുത്തില്ലെന്ന് ആരോപണം. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ്‌സെന്റുകളുടെ ചുമതല നടപ്പിലാക്കാൻ ബാദ്ധ്യതപ്പെട്ട നോഡൽ ഓഫീസറെ ജില്ലയിൽ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും നിയമിച്ചിട്ടില.
തദ്ദേശവകുപ്പിന്റെ ഉത്തരവ് പ്രകാരം ( LS GD - DC 1/2 13/2020-LS GD )തദ്ദേശ ഭരണ സ്ഥാപനത്തിലെ കാര്യങ്ങൾ സന്നദ്ധ മനോഭാവത്തോടെ ഏകോപിപ്പിക്കാൻ കഴിയുന്ന ജീവനക്കാരനോ ജീവനക്കാരിയോ ആയിരിക്കണം നോഡൽ ഓഫീസർ. തദ്ദേശഭരണ സ്ഥാപനത്തിതിലെ ചെയർപേഴ്സസണാണ് മാനേജിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷനാകേണ്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ പി .എച്ച്.സികളിലെ മെഡിക്കൽ ഓഫീസർ കൺവീനറും.ഈ കമ്മറ്റിയുടെ ജോ. കൺവീനറാണ് നോഡൽ ഓഫീസർ
ഭാരിച്ച ഉത്തരവാദിത്വമുള്ളള നോഡൽ ഓഫീസറെ നിയമിക്കാത്തതുമൂലം ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ പ്രവർത്തനം പല പഞ്ചായത്തുകളിലും കാര്യക്ഷമമല്ലെന്നാണ് ചൂണ്ടിക്കാണിിക്കപ്പെടുന്നത്..
ദൗത്യം ചില്ലറയല്ല
മാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുക, ശുചീകരണത്തിനുള്ള ആളുകളെ ലഭ്യമാക്കുക, മാലിന്യം നീക്കം ചെയ്തുവെന്നു ഉറപ്പാക്കുക, ഭക്ഷണം കൃത്യമായി ലഭിക്കുന്നുണ്ട് എന്നുറപ്പാക്കുക,ദൈനംദിന നടത്തിപ്പിനു വേണ്ട ഫണ്ട് ,വിഭവം, ഭൗതിക സൗകര്യം എന്നിവയിൽ വരുന്ന കുറവ് പരിഹരിക്കാൻ കമ്മിറ്റി നിർദ്ദേശാനുസരണം ഇടപെടുക, തദ്ദേശഭരണ സ്ഥാപനത്തെ രേഖാമൂലം അറിയിക്കുക തുടങ്ങി പതിനൊന്ന് ഉത്തരവാദിത്വങ്ങളാണ് നോഡൽ ഓഫീസർക്കുള്ളത്.